അണ്ടര്‍-16 സാഫ് കപ്പ്:ഇന്ത്യ സെമിയില്‍

ന്യൂഡല്‍ഹി: ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ അണ്ടര്‍ 16 സാഫ് കപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ഇന്നലെ നേപ്പാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 33-ാം മിനുട്ടില്‍ അര്‍ഭാഷ് ആണ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തിയത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍നിന്ന് ആറു പോയിന്റുമായി ഇന്ത്യയും മൂന്നു പോയിന്റുനായി ബംഗ്ലാദേശും സെമിഫൈനലിലേക്ക് മുന്നേറി. മാല്‍ഡീവ്‌സും ഭൂട്ടാന്‍ മത്സരത്തിലെ വിജയികള്‍ സെമിയില്‍ ഇന്ത്യയെ നേരിടും.
ആദ്യ സെമിയില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →