റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.കാസർകോട്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ കള്ളനെ തേടി പൊലീസ് ! രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിൻറെ ദൃശ്യങ്ങൾ കൃത്യമായി സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. 2023 സെപ്തംബർ 3 ഞായറാഴ്ച അർധരാത്രിയാണ് മോഷമം നടന്നത്.

ഫാമിലി ഹൈപ്പർ മാർക്കറ്റിനകത്ത് കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. 50,000 രൂപ നഷ്ടമായി. അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റിൽ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടു. ഒരു മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണിത്. പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കള്ളന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മങ്കിക്യാപ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്.

രണ്ട് ദിവസം മുമ്പ് ഇവിടുത്തെ സപ്ലൈക്കോയിലും മോഷണം നടന്നിരുന്നു. മോഷണം തുടർച്ചയായതോടെ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *