മെസി മിന്നി, മയാമിക്ക് ജയം

ഫ്‌ളോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തി. ഇരട്ട അസിസ്റ്റുമായി മെസി തിളങ്ങിയ മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ഫകുണ്ടോ ഫരിയാസിലൂടെ മയാമി ലീഡെടുത്തു.

രണ്ടാം പകുതിയില്‍ 51-ാം മിനുട്ടില്‍ ബാര്‍സ ത്രയമായ ബുസ്‌കറ്റ്സ്, മെസി, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഒരുമിച്ചു നടത്തിയ നീക്കത്തിലൂടെ മയാമി ലീഡ് ഇരട്ടിയാക്കി. മെസിയുടെ പാസില്‍നിന്ന് ആല്‍ബയാണ് സ്‌കോര്‍ ചെയ്തത്. 83ാം മിനുട്ടില്‍ കാമ്പാനയിലൂടെ മയാമി മൂന്നാംഗോള്‍ നേടി. മധ്യവരയ്ക്കടുത്തുനിന്ന് പന്തുമായി കുതിച്ച മെസി പെനാള്‍ട്ടി ബോക്സിനുള്ളില്‍വച്ച് കാമ്പാനയ്ക്ക് പന്ത് നീട്ടി. കമ്പാന അനായാസം പന്ത് വലയിലാക്കി. ലോസ് ആഞ്ചലസിനായി റയാന്‍ ഹോളിങ്‌സ്‌ഹെഡ് 90-ാം മിനുട്ടില്‍ ആശ്വാസഗോള്‍ നേടി. ജയത്തോടെ മയാമി 27 പോയിന്റുമായി 14-ാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →