റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിയോ വാല്‍കോട്ട്വിരമിച്ചു

August 19, 2023 - 1:24 pm

ഇംഗ്ലണ്ട്: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം തിയോ വാല്‍ക്കോട്ട് വെള്ളിയാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ ആഴ്‌സണല്‍ താരം തന്റെ 34ആം വയസ്സിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 മുതല്‍ സൗതാമ്പ്ടണായായിരുന്നു വാല്‍കോട്ട് കളിച്ചിരുന്നത്. കഴിഞ്ഞ സീസണ്‍ അവസാനം സൗതാമ്പ്ടണ്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് റിലഗേറ്റ് ആയിരുന്നു.
സൗതാംപ്ടന്റെ അക്കാദമിയിലൂടെ വളര്‍ന്ന വാല്‍കോട്ട് ആഴ്‌സണലിലൂടെ ആയിരുന്നു ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ ശ്രദ്ധേയനായത്. 2006 മുതല്‍ 2018വരെ വാല്‍കോട്ട് ആഴ്‌സണലിനൊപ്പം ഉണ്ടായിരുന്നു. വാല്‍ക്കോട്ട് ആഴ്‌സണലിനൊപ്പം മൂന്ന് എഫ്എ കപ്പുകള്‍ നേടിയിട്ടുണ്ട്. ഗണ്ണേഴ്‌സിനായി 397 മത്സരങ്ങള്‍ കളിച്ചു. 108 ഗോളുകളും നേടി. ഇംഗ്ലണ്ടിനായി 47 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
സതാമ്പ്ടണിലേക്ക് തിരികെ വരും മുമ്പ് എവര്‍ട്ടണൊപ്പവുന്‍ താരം കളിച്ചിരുന്നു. ആഴ്‌സണലിലെ ആദ്യ വര്‍ഷങ്ങളില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരമായി വാഴ്ത്തപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. പക്ഷേ കരിയറില്‍ തന്റെ യഥാര്‍ത്ഥ ടാലന്റിനൊത്ത് ഉയരാന്‍ വാല്‍ക്കോട്ടിനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *