കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കോഴിക്കോട് കക്കോടി മുട്ടോളിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ വന്ന ടിപ്പർ ബസിലിടിയ്ക്കുകയായിരുന്നു.

ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →