മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിനുകളിൽ ബോംബ് സ്ഫോടന ഭീഷണി. ഇന്ന് രാവിലെയാണ് അജ്ഞാതനായ ഒരാളിൽ നിന്ന് പൊലീസ് കൺട്രോൾ റൂമിൽ ഭീഷണി കോൾ ലഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചത്. മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ സ്‌ഫോടന പരമ്പര നടക്കുമെന്ന് വിളിച്ചയാൾ പൊലീസിനോട് പറഞ്ഞതായാണ്‌വിവരം. വിലെ പാർലെ ഏരിയയിൽ നിന്നാണ് സംസാരിക്കുന്നതെന്ന് വിളിച്ചയാൾ പറഞ്ഞതായും വിവരമുണ്ട്. പക്ഷേ അതിനു ശേഷം വിളിച്ചയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മുംബൈയിൽ ലോക്കൽ ട്രെയിനുകളിൽ ബോംബ് ഭീഷണി; അന്വേഷണംഇന്ന് രാവിലെയാണ് ഭീഷണിയുണ്ടായത്മുംബൈയിൽ ലോക്കൽ ട്രെയിനുകളിൽ ബോംബ് ഭീഷണി; അന്വേഷണം
