ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത മാറിയിരുന്നു. സ്പീക്കറുടെ സാങ്കേതികമായ അനുമതി മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്‍റെ പ്രസംഗത്തെ കേന്ദ്രസർക്കാർ ഭയക്കുന്നു. അതുകൊണ്ടാണ് സ്പീക്കറുടെ അനുമതി ലഭിക്കാൻ വൈകുന്നത്. മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി പാർലമെന്‍റിൽ എത്തുന്നില്ല. മോദിയെ പാർലമെന്‍റിൽ എത്തിക്കാനാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും വേണുഗോപാൽ പ്രതികരിച്ചു.

