സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണ പദ്ധതിയുടെ ഭാഗമായി ഒന്നാം വിള സീസണിലെ ഓണ്‍ലൈൻ കര്‍ഷക രജിസ്ട്രേഷൻ നടപടികള്‍ക്ക് തുടക്കമായി.കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈൻ വെബ് പോര്‍ട്ടലായ www.supplycopaddy.in മുഖാന്തരമാണ് രജിസ്ട്രേഷൻ നടത്താൻ സാധിക്കുക. സംഭരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിശദാംശങ്ങളും, വ്യവസ്ഥകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍, വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിച്ചതിനുശേഷം മാത്രമാണ് കര്‍ഷകര്‍ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കര്‍ഷകര്‍ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.കര്‍ഷകര്‍ക്ക് പുറമേ, മില്‍ ഉടമകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സപ്ലൈകോയ്ക്ക് വേണ്ടി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്‍പ്പര്യമുള്ള ഉടമകളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടാതെ, മില്‍ ഉടമകള്‍ സപ്ലൈകോ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ച് അരിയാക്കി, കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ചണച്ചാക്കില്‍ നിറച്ച് തിരികെ നല്‍കുന്നതിന് 202 രൂപയാണ് മില്‍ ഉടമകള്‍ക്ക് നല്‍കുക.
സപ്ലൈകോ: ഒന്നാം വിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചു
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണ പദ്ധതിയുടെ ഭാഗമായി ഒന്നാം വിള സീസണിലെ ഓണ്‍ലൈൻ കര്‍ഷക രജിസ്ട്രേഷൻ നടപടികള്‍ക്ക് തുടക്കമായി.കര്‍ഷകര്‍ക്ക് സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈൻ വെബ് പോര്‍ട്ടലായ www.supplycopaddy.in മുഖാന്തരമാണ് രജിസ്ട്രേഷൻ നടത്താൻ സാധിക്കുക. സംഭരണവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിശദാംശങ്ങളും, വ്യവസ്ഥകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍, വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിച്ചതിനുശേഷം മാത്രമാണ് കര്‍ഷകര്‍ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കര്‍ഷകര്‍ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.കര്‍ഷകര്‍ക്ക് പുറമേ, മില്‍ ഉടമകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സപ്ലൈകോയ്ക്ക് വേണ്ടി കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്‍പ്പര്യമുള്ള ഉടമകളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടാതെ, മില്‍ ഉടമകള്‍ സപ്ലൈകോ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. ഒരു ക്വിന്റല്‍ നെല്ല് സംഭരിച്ച് അരിയാക്കി, കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ചണച്ചാക്കില്‍ നിറച്ച് തിരികെ നല്‍കുന്നതിന് 202 രൂപയാണ് മില്‍ ഉടമകള്‍ക്ക് നല്‍കുക. താല്‍പ്പര്യമുള്ള മില്‍ ഉടമകള്‍ ഈ മാസം 30-നകം സപ്ലൈകോ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്.വിശദവിവരങ്ങള്‍ക്കായി സപ്ലൈകോയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
.വിശദവിവരങ്ങള്‍ക്കായി സപ്ലൈകോയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.



