ന്യൂഡല്‍ഹി: ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു.പിയിലും ഡല്‍ഹിയിലും ജാഗ്രതാ മുന്നറിയിപ്പ്. സംഘര്‍ഷമുണ്ടായ നൂഹുമായി അതിര്‍ത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാര്‍സന നഗരങ്ങളിലും സംസ്ഥാനത്തെ 11ഓളം ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹാരന്‍പൂര്‍, ഷാമില്‍, ബാഗപാട്ട്, ഗൗതം ബുദ്ധ നഗര്‍, അലിഗഢ്, മഥുര, ആഗ്ര, ഫിറോസബാദ്, മീററ്റ്, ഹാപുര്‍, മുസഫര്‍നഗര്‍ തുടങ്ങിയ ജില്ലകള്‍ക്കാണ് പ്രധാനമായും മുന്നറിയിപ്പ്. ഇതില്‍ മഥുരയും അലിഗഢുമാണ് പ്രശ്‌നബാധിതമായ പ്രദേശമെന്ന് എ.ഡി.ജി രാജീവ് കൃഷ്ണ പറഞ്ഞു. ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. .
ഡല്‍ഹിയിലും യു.പിയിലും ജാഗ്രതാനിര്‍ദേശം
