ഗണപതി പരാമർശം: എൻ.എസ്.എസ് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കും

കോട്ടയം: ഗണപതി പരാമർശത്തിൽ ബന്ധപ്പെട്ടവരുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു. ആരാധനാ മൂർത്തിയായ ഗണപതിയെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ സർക്കാർ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു

എന്നാൽ അതിനെ നിസാരവല്ക്കരിച്ചുകൊണ്ടുള്ള നിലപാടാണ് ബന്ധപ്പെട്ടവരിൽ നിന്നുമുണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് നാളെ വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യും. ഇതിന്‍റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →