മുംബൈ: സ്വാതന്ത്ര സമര സേനാനി ബാല ഗംഗാധർ തിലകിന്‍റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രശസ്‌തമായ ലോകമാന്യ തിലക് ദേശീയ പുരസ്കാരം സ്വീകരിച്ച് പ്രധാനമന്ത്രി മോദി. തിലകിന്‍റെ 103-ാം ചരമവാർഷിക ദിനത്തിൽ മഹാരാഷ്ട്രയിലെ പുനൈയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുരസ്കാരം ഏറ്റുവാങ്ങിയത്.
എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അജിത് പവാറിന്‍റെ നേതൃത്യത്തിൽ നടന്ന എൻസിപി പിളർപ്പിന് ശേഷം ഇതാദ്യമായാണ് മോദിയും പവാറും ഒരേ വേദിയിലെത്തുന്നത്. ഇതിനെതിരെ സഖ്യത്തിൽ നിന്നു തന്നെ വിമർശനമുയർന്നിരുന്നു. അതൊന്നും കാര്യമാക്കാതെയാണ് ശരത് പവാർ ചടങ്ങിൽ പങ്കെടുത്തത്. ഇതിനു പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകാനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിഡ്, അജിത് പവാർ തുടങ്ങിയവരും വേദി പങ്കിട്ടു.

