ജയിലര്‍’ റിലീസിങ്ങില്‍ ആശങ്കയെന്ന്‌ സംവിധായകന്‍.

സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ.അഞ്ച് കോടി രൂപ ചെലവഴിച്ച്‌ ചിത്രീകരിച്ച ഈ ചിത്രംറിലീസ് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയിലാണെന്ന് സംവിധായകൻ
സക്കീര്‍ മഠത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഗസ്ത് 10നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. രജനീകാന്ത് നായകനായ ജയിലര്‍ എന്ന തമിഴ് സിനിമയും അന്നേ ദിവസം റിലീസ് ചെയ്യുമെന്നാണ് വാര്‍ത്ത. ജയിലര്‍ എന്ന പേര് താനാണ് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്ന് തമിഴ് സിനിമാപ്രവര്‍ത്തകരെ വക്കീല്‍നോട്ടീസ് മുഖാന്തിരം അറിയിച്ചിരുന്നു.

കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സില്‍ 2021 ആഗസ്ത് 13ന് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് രജനീകാന്തിന്റെ സിനിമ സൗത്ത് ഫിലിം ചേംബറില്‍ അതേ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യം രജിസ്റ്റര്‍ ചെയ്തിട്ടും തന്റെ സിനിമയുടെ പേര് മാറ്റണമെന്നാണ് രജനീകാന്തിന്റെ സണ്‍ പിക്ചേഴ്സ് ആവശ്യപ്പെടുന്നത്. തന്റെ ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസനാണ് നായകൻ. മനോജ് കെ ജയൻ, ഉണ്ണിരാജ, ബിനു അടിമാലി തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നടൻ ഉണ്ണിരാജയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
[9:40 pm, 14/07/2023] +91 97478 17261: ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു.
സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു.വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച്‌ മാത്തുക്കുട്ടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.എലിസബത്ത് ഷാജി മഠത്തിലാണ് വധു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങി നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →