ഏക സിവില്‍കോഡ്: വ്യക്തമായ സൂചന നല്‍കി മോദി

ഭോപാല്‍: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കിയിരിക്കെ അതിന്റെ വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും രണ്ട് തരത്തിലുള്ള നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. വിഷയത്തില്‍ നിയമ കമ്മീഷന്‍ പൊതുജനാഭിപ്രായം തേടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നാണ് സൂചന.
കുടുംബത്തിലെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും അതുപോലെ രാജ്യത്തിന് രണ്ട് നിയമങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബി ജെ പി ബൂത്തുതല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്വലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബേങ്കിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുസ്ലിം പെണ്‍കുട്ടികളോട് ഇവര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഉള്‍പ്പെടെ വ്യക്തിപരമായ പല കാര്യങ്ങളിലും മതനിയമങ്ങളാണ് പാലിച്ചുപോരുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായ വ്യക്തി നിയമങ്ങള്‍ ഇല്ലാതാക്കി പൊതുനിയമം നടപ്പാക്കാനാണ് നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →