പത്ത് ടീമുകള്‍, പത്ത് വേദികള്‍, ഏകദിന ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു

പത്ത് ടീമുകള്‍, പത്ത് വേദികള്‍, 46 ദിവസങ്ങള്‍, 48 മത്സരങ്ങള്‍, 12 വര്‍ഷത്തിന് ശേഷം
ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ്
കൗണ്‍സില്‍ (ഐസി സി). ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയ
ത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണേഴ്സപ്പായ ന്യൂസിലാന്‍ഡിനെ നേരിടുന്നതോടെ
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടത്തിന് തിരിതെളിയും. ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കു
ന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് ഇതേ വേദിയില്‍ നടക്കും.
ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ അങ്കം. ഒക്ടോ
ബര്‍ 11ന് രണ്ടാം മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഡല്‍ഹിയാണ് വേദി. ഒക്ടോബര്‍ 19ന് നാലാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളി. 2019ല്‍ ഇന്ത്യയെ സെമി ഫൈനലില്‍
പരാജയപ്പെടുത്തിയ ന്യൂസിലാന്‍ഡുമായാണ് ആതിഥേയരുടെ അഞ്ചാമത്തെ കളി. ഒക്ടോബര്‍
22ന് ധരംശാലയിലാണ് മത്സരം.നവംബര്‍ നാലിന് അഹമ്മദാബാദില്‍ ചിരവൈരികളായആസ്ത്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

കേരളത്തില്‍ വേദികളില്ല

കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ആസ്ത്രേലിയയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.
കേരളത്തില്‍ വേദികളില്ല. ഇന്ത്യ, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാ
ന്‍ ടീമുകളുടേത് ഉള്‍പ്പെടെ നാല് സന്നാഹ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേ
ഡിയം വേദിയാകും. ഇതാദ്യമായാണ് ഇന്ത്യയില്‍ മാത്രമായി ലോകകപ്പ് നടക്കുന്നതെന്ന പ്രത്യേക
തയുണ്ട്. 2011ലാണ് ഇന്ത്യ അവസാനമായി വേദിയായത്. അന്ന് ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കി
രീടമുയര്‍ത്തിയിരുന്നു. ഇത്തവണ രോഹിത് ശര്‍മ നയിക്കുന്ന ടീം കിരീട പ്രതീക്ഷയിലാണ്.കഴിഞ്ഞ ദിവസം ലോകകപ്പിന്റെ പര്യടനംആരംഭിച്ചതിന് പിന്നാലെയാണ് മത്സരക്രമം പുറത്തുവിട്ടത്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ കൃത്യം 100 ദിവസം ബാക്കിയുള്ളപ്പോഴാണ് ഐ സി സിയുടെ പ്രഖ്യാപനം.

Share
അഭിപ്രായം എഴുതാം