പ്രിയ വർഗീസിന്‍റെ നിയമനം ഹൈക്കോടതി ശരിവച്ചു
നിയമനം തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
പ്രിയ വർഗീസിന്‍റെ നിയമനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: സിപിഎമ്മും സംസ്ഥാന സർക്കാരും നേരിട്ട ഒരു നിയമന വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെയാണിത്.
പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ലെന്നു ചൂണ്ടിക്കാട്ടി മറ്റൊരു ഉദ്യോഗാർഥി നൽകിയ ഹർജിയിലാണ് നിയമനം തടഞ്ഞ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, സർവകലാശാലാ മാനദണ്ഡമനുസരിച്ച്, ഗവേഷണ കാലയളവ് അധ്യാപന പരിചയത്തിൽ കണക്കാക്കുമെന്ന പ്രിയയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →