റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലക്കുടിയിൽ വീട്ടിലേക്ക് മതിൽ ഇടിഞ്ഞുവീണു; 9 പേർക്ക് പരുക്ക്

June 13, 2023 - 12:11 pm

ചാലക്കുടി : കനത്ത മഴയിൽ ചാലക്കുടി അന്നനാട്, മരണം നടന്ന വീട്ടുമുറ്റത്തേക്ക് മതിലിടിഞ്ഞ് വീണ് ഒൻപത് പേർക്ക് പരുക്ക്. മണ്ടിക്കുന്ന് ഉടുമ്പൻതറയിൽ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതിൽ മുപ്പതടി നീളത്തിൽ വീണത്. ചടങ്ങിനെത്തിയവർക്കാണ് മതിൽ ഇടിഞ്ഞ് വീണ് പരുക്കേറ്റത്.

കാട്ടൂർ താണിയത്ത് ഓമന(55),മേലൂർ പാപ്പാത്ത് ഗീത(35),പൊന്നൂക്കര കോരൻകിഴിയിൽ സുബ്രൻ(70),ചാലക്കുടി ഉടുമ്പുംതറയിൽ രുഗ്മിണി(53), സഹോദരി ലീല( 48), പെരുമ്പാവൂർ കടമറ്റത്തിൽ കൃഷ്ണൻ ഭാര്യ ഗീത(45),കാട്ടൂർ താണിയത്ത് രവി ഭാര്യ മണി(53), അന്നനാട് ചെമ്മിക്കാടൻ ബിജു ഭാര്യ മിനി(46) എന്നിവർക്കാണ് പരുക്കേറ്റത്.

വേണുവിന്റെ അച്ഛൻ ശങ്കരൻ മരിച്ചതിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവര ചാലക്കുടി താലൂക്ക് ആശുപത്രിയിലും സെന്റ് ജെയിംസ് ആശുപത്രിയിലും എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *