ന്യൂഡല്‍ഹി: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയം. എല്ലാ വിമാനക്കമ്പനികള്‍ക്കും ഈ നിര്‍ദേശം കൈമാറി.
ടിക്കറ്റ് നിരക്ക് അസാധാരണമായി വര്‍ധിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും മന്ത്രാലയം എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. ട്രെയിനുകള്‍ മിക്കതും റദ്ദാക്കപ്പെട്ടതോടെ വിമാനക്കമ്പനികള്‍ അവസരം മുതലാക്കുമെന്ന് പരക്കെ ആശങ്ക പരന്നിരുന്നു.
ഇതിനിടെയാണ് കേന്ദ്ര ഇടപെടല്‍. ഭുവനേശ്വര്‍ റൂട്ടില്‍ ടിക്കറ്റ് ക്യാന്‍സലേഷനും റീ ഷെഡ്യൂളിങ്ങിനും ഫീസോ, പിഴയോ ഈടാക്കരുതെന്നും മന്ത്രാലയം വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്കി.
ഭുവനേശ്വര്‍ യാത്രയ്ക്ക് നിരക്ക് കൂട്ടരുത്; വിമാനക്കമ്പനികളോട് വ്യോമയാന മന്ത്രാലയം
