തമിഴ്‌നാടിന്റെ ‘മിഷൻ അരിക്കൊമ്പൻ’ 2023 മെയ് 28ന് പുലർച്ചെ

കമ്പം : ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താൻ തമിഴ്നാട് വനംവകുപ്പ്. 2023 മെയ് 28 ശനിയാഴ്ച പുലർച്ചെ തന്നെ വനം വകുപ്പിൻ്റെ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിക്കും. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. 2027 മെയ് 27 ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകർത്തിരുന്നു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പ് വിലയിരുത്തി

മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങൾ മെയ് 27 ന് രാത്രിയോടെയെത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കാട്ടാനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊള്ളാച്ചി ടോപ് സ്റ്റേഷനിൽ നിന്ന് കുങ്കി ആനകളെ ഉൾപ്പെടെ കമ്പത്ത് എത്തിച്ചു. കൊമ്പനെ പിടികൂടി മേഘമല വെള്ളിമലയിലെ വരശ്‌നാട് താഴ്‌വരയിലേക്ക് മാറ്റും. നിലവിൽ കമ്പം ബൈപ്പാസിൽ നിന്ന് ദേശീയപാതയും മുറിച്ചു കടന്ന് കേരള വനാതിർത്തി ദിശയിലേക്ക് അരിക്കൊമ്പൻ നീങ്ങുകയാണ്. കേരള വനാതിർത്തി ദിശയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്ന സാഹചര്യത്തിൽ ദൗത്യം പരാജയപ്പെടാനുള്ള സാധ്യതയും വനംവകുപ്പ് മുന്നിൽ കാണുന്നുണ്ട്.ഡോ കലൈവണൻ, ഡോ പ്രകാശ് എന്നിവരാണ് അരിക്കൊമ്പൻ ദൗത്യ സംഘത്തിലുള്ളത്. കോയമ്പത്തൂരിൽ നിന്നും രണ്ട് കുങ്കിയാനകളെയും എത്തിച്ചു.

തമിഴ്‌നാട് വനംമന്ത്രി നാളെ കമ്പത്തെത്തും. കമ്പത്ത് മെയ് മുപ്പതാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ 28ന് പുലർച്ചെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കും. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരും സജ്ജരായിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →