മനു സി കുമാർ ‘ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശൻ നായികയായെത്തുന്ന ‘ശേഷംമൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.“ടട്ട ടട്ടര” എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ടീസര്‍ ആണ് പുറത്തുവിട്ടത്.
ഇന്ത്യൻ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം .
ഗാനം ഈ ശനിയാഴ്ച റിലീസാകും
ഒരു ഫണ്‍ എന്റര്‍ടെയ്നര്‍ എന്ന് പറയപ്പെടുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ ഒരു ഫുട്ബോള്‍ അനൗണ്‍സറുടെ വേഷത്തിലാണ് എത്തുന്നത്. “മലപ്പുറത്ത് ഫുട്ബോള്‍ അനൗണ്‍സറായ ഒരു യുവതിയുടെ രസകരമായ, കഥയാണിത്. ഇതൊരു കായിക കഥയല്ല; ഫാത്തിമയുടെ കഥയുടെ പശ്ചാത്തലമാണ് ഗെയിം. ഷഹീൻ സിദ്ദിഖ് അവതരിപ്പിച്ച പ്രധാന പുരുഷ കഥാപാത്രം ഏതാണ്ട് വിപുലമായ ഒരു അതിഥി വേഷമാണ് .
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

