ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് ആദ്യത്തെ സന്ദേശമെത്തി; അന്യഗ്രഹത്തില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നതും ചരിത്രത്തിലുമാദ്യം

ബ്രസ്സല്‍സ്: ചൊവ്വ ഗ്രഹത്തില്‍ നിന്ന് ഇതാദ്യമായി ഭൂമിയിലേക്ക് സിഗ്‌നല്‍ അയച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്റര്‍ (ടിജിഒ) ആണ് ഭൂമിയിലേക്ക് സിഗ്‌നല്‍ അയച്ചത്. ഒരു അന്യഗ്രഹത്തില്‍ നിന്നുള്ള സിഗ്‌നല്‍ ഇതാദ്യമായാണ് ഭൂമിയില്‍ സ്വീകരിക്കുന്നത്.മെയ് 24 ന് രാത്രി 9 മണിക്കാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ നീങ്ങുന്ന ടിജിഒ ഈ സിഗ്‌നല്‍ അയച്ചത്. ഇത് 16 മിനിറ്റിന് ശേഷം ഭൂമിയില്‍ ലഭിച്ചു. ‘എ സൈന്‍ ഇന്‍ സ്‌പേസ്’ പദ്ധതിക്ക് കീഴിലായിരുന്നു പരീക്ഷണം. മറ്റൊരു ഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് ഒരു സിഗ്‌നല്‍ അയച്ചാല്‍ അത് സ്വീകരിക്കാന്‍ കഴിയുമോ എന്നതായിരുന്നു പരീക്ഷണം.അന്യഗ്രഹ നാഗരികതകളില്‍ നിന്ന് സിഗ്‌നലുകളോ സന്ദേശങ്ങളോ സ്വീകരിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും ഒരു വലിയ അനുഭവമായിരിക്കുമെന്ന് എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സെറ്റി) ശാസ്ത്രജ്ഞയും ‘എ സൈന്‍ ഇന്‍ സ്പേസ്’ പദ്ധതിയുടെ മേധാവിയുമായ ഡാനിയേല ഡി പോളിസ് പറഞ്ഞു. ചൊവ്വയില്‍ നിന്ന് ലഭിച്ച സിഗ്‌നല്‍ ഡീകോഡ് ചെയ്യാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെയും ബഹിരാകാശ ശാസ്ത്രജ്ഞരുടെയും സഹായം തേടിയിട്ടുണ്ട്. ഭൂമിയിലേക്ക് അയച്ച സിഗ്‌നലിലോ സന്ദേശത്തിലോ എന്താണ് എഴുതിയതെന്ന് ഡീകോഡിംഗില്‍ വെളിപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →