ഗയാന സ്കൂളില്‍ തീപ്പിടുത്തം: 20 വിദ്യാര്‍ഥിനികള്‍ മരിച്ചു

ജോര്‍ജ് ടൗണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ സ്കൂളില്‍ തീപ്പിടുത്തം. സെന്‍ട്രല്‍ ഗയാനയിലെ മഹ്ദിയ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപ്പിടുത്തത്തില്‍ 20 വിദ്യാര്‍ഥിനികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി എഎഫ്പി റിപ്പോര്‍ട്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 21/05/23 ഞായറാഴ്ച രാത്രി (പ്രാദേശിക സമയം) രാത്രി 11.40 ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് വിദ്യാര്‍ഥിനികള്‍ ഉറങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സ്വകാര്യ, സൈനിക വിമാനങ്ങള്‍ മഹ്ദിയയിലേക്ക് എത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം