; ജപ്പാനിലെ ഹിരോഷിമയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാമമന്ത്രി നരേന്ദ്രമോദി;

ജപ്പാനിലെ ചരിത്രപ്രസിദ്ധമായ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ജപ്പാനിലെത്തിയത്. പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി ഗാന്ധി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. ഈ ഗാന്ധി പ്രതിമ അഹിംസയുടെ സന്ദേശങ്ങൾ സർവരിലേക്കും എത്തിക്കട്ടേയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ജപ്പാൻ പ്രധാനമന്ത്രിക്ക് താൻ സമ്മാനിച്ച ബോധി വൃക്ഷം ഇവിടെ നട്ടുപിടിച്ചിരിക്കുന്നത് കാണുന്നത് തന്നെ വളരെയധികം സന്തോഷവാനാക്കുന്നുവെന്ന് മോദി പറഞ്ഞു. ഇത് കാണുമ്പോൾ ആളുകൾക്ക് സമാധാനത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കും. മഹാത്മാഗാന്ധിയോടുള്ള എല്ലാ ആദരവും താൻ ഈ നിമിഷത്തിൽ അറിയിക്കുകയാണെന്നും ജപ്പാനിൽ മാധ്യമങ്ങളോട് സംസാരിക്കവേ മോദി പറഞ്ഞു.

2023 മെയ് 19 മുതൽ 21 വരെ ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജി 7 നേതാക്കൾ നിലവിൽ ജപ്പാനിലാണ്. ജി-7 അംഗരാജ്യങ്ങളായ ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →