സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ മന്ത്രിസഭയുടെ തീരുമാനം

റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരു സ്‌പോൺസർക്കു കീഴിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാനാണ് തീരുമാനം. ഇതിനുള്ള വ്യവസ്ഥകൾ തയാറാക്കാൻ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസിന്റെ അധ്യക്ഷതയിൽ ഏതാനും വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

സൗദിയിൽ ഇതുവരെ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ബാധകമായിരുന്നില്ല. സ്വദേശികളും വിദേശികളും അടക്കമുള്ള സ്വകാര്യ മേഖലാ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തൽ നിർബന്ധമാണ്. പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം നാലും അതിൽ കുറവും ഗാർഹിക തൊഴിലാളികളുള്ള സ്‌പോൺസർമാർക്കു കീഴിലെ വേലക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തൽ നിർബന്ധമായിരിക്കില്ല. ഇത്തരക്കാർക്ക് തുടർന്നും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →