ഭർത്താവ് മുറിയിൽ പൂട്ടിയിട്ട ഭാര്യയെ രക്ഷിക്കാനെത്തിയ പോലീസ്കാരന്റെ മൂക്കിന് ഇടിച്ച് പ്രതി

കോട്ടയം: കുടുംബ വഴക്ക് അന്വേഷിക്കാൻ എത്തിയ പൊലീസുകാരന് മർദ്ദനമേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. 2023 മെയ് 15 ന് രാത്രിയാണ് സംഭവം നടന്നത്. മർദ്ദനത്തിൽ ജിബിന്റെ മൂക്കിനാണ് പരിക്കേറ്റത്. ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസുകാരനെ മർദ്ദിച്ചത്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

കുടുംബ വഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പൊലീസുകാരനെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ഭാര്യയെ പൊലീസ് മോചിപ്പിച്ചു. പൊലീസുകാരനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →