അടുത്ത മുഖ്യനാകുമോ? വന്‍ ലീഡില്‍ ഡികെ ശിവകുമാര്‍

രാമനഗര (കര്‍ണാടക): വോട്ടെണ്ണല്‍ പുരോഗമിക്കുന്ന കര്‍ണാകയില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ നേതൃ നിരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ഉണ്ടാകുമെന്ന് ഫല സൂചനകള്‍. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ശിവകുമാര്‍ വന്‍ ലീഡുമായാണ് മുന്നേറുന്നത്. കനകപുരയില്‍ നിന്ന് മത്സരിക്കുന്ന ഡികെ വോട്ടെണ്ണല്‍ ഘട്ടത്തില്‍ ഒരിടത്തുപോലും ലീഡ് സ്ഥാനം എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയില്ല. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റായ അദ്ദേഹം ഒക്കലിഗ സമുദായത്തില്‍ സ്വാധീനമുള്ള നേതാവാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നല്ല അടുപ്പമുള്ള അദ്ദേഹം കര്‍ണാടകയുടെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ആളുകളുടെ പട്ടികയില്‍ ഒന്നാമനാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് നിലവില്‍ ജനപ്രീതിയുണ്ടാകാന്‍ ഉള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് ഡികെ ശിവകുമാര്‍ എന്ന നേതാവാണ്. എച്ച്ഡി കുമാരസ്വാമിയുടെ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്നു ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാര്‍ എന്ന ഡികെ ശിവകുമാര്‍ മുമ്പ് സിദ്ധരാമയ്യ സര്‍ക്കാരില്‍ ഊര്‍ജ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കനകപുര നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ഏഴ് തവണയാണ് ശിവകുമാര്‍ എംഎല്‍എയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →