പി.എഫ്. പെന്‍ഷന് ജോയിന്റ് ഓപ്ഷന്‍: തൊഴിലുടമകള്‍ക്ക് സമയപരിധിയില്ല

കൊച്ചി: ഉയര്‍ന്ന പി.എഫ്. പെന്‍ഷനു ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ തൊഴിലുടമകള്‍ക്കു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഓപ്ഷന്‍ നല്‍കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കെ.എസ്.എഫ്.ഇ. നല്‍കിയ ഹര്‍ജിയിലാണ് ഇ.പി.എഫ്.ഒ. അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എതിര്‍വാദം സമര്‍പ്പിക്കാന്‍ ഇ.പി.എഫ്.ഒയ്ക്ക് ഈ മാസം 30 വരെ സമയം നല്‍കി.

പെന്‍ഷന്‍ പദ്ധതി തുടങ്ങിയതു മുതലുള്ള ഓരോ ജീവനക്കാരന്റെയും ശമ്പള പി.എഫ്. വിഹിതം സംബന്ധിച്ച ഓരോ മാസത്തെയും കണക്ക് പ്രത്യേകമായി തൊഴിലുടമ നല്‍കണമെന്നാണ് ഇ.പി.എഫ്.ഒ. നിര്‍ദേശം. പലപ്പോഴും വെബ്‌ സൈറ്റ് തകരാറിലായതും പ്രശ്‌നമായി. അതുകൊണ്ടു മൂന്നു മാസമെങ്കിലും സമയം നീട്ടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →