കണ്ണൂർ- തിരുവനന്തപുരം , തിരുവനന്തപുരം കണ്ണൂർ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: 2023 ഏപ്രിൽ 27 ന് രാവിലെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട 12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള 12082  തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. റപ്തി സാഗർ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയിൽവേ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →