തിരുവനന്തപുരം : വന്ദേഭാരത് ട്രെയിൻ ഫ്ലാഗോഫ് ഉൾപ്പടെ ബൃഹത് പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഏപ്രിൽ 25ന് തലസ്ഥാനത്ത് എത്തും. രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതരയോടെയാകും കൊച്ചിയിൽ നിന്ന് പ്രധാനമന്ത്രി തിരിക്കുക.
വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും
