മഹാരാഷ്ട്രയിൽ അടുത്ത രണ്ടാഴ്ച കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,115 കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു. മുംബൈയിൽ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577 പേർ മുംബൈയിലാണ്. 2023 ഏപ്രിൽ 12ന് 919 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. ഒരാൾ മരിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദമായ എക്സ്ബിബി.1.16 ആണ് രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 7,830 പേർക്കാണ് കോവിഡ് ബാധിച്ചത്. 7 മാസത്തിനിടെ ഏറ്റവും കൂടിയ സംഖ്യയാണിത്. അടുത്ത രണ്ടാഴ്ച കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →