റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.പിയില്‍ വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം: 4 മരണം

April 1, 2023 - 1:07 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാഹറിലെ കൃഷിയിടത്തിനു നടുവില്‍ സ്ഥിതിചെയ്ത വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി പോലീസ്. പോലീസിന്റെ ഒരു സംഘം ദുരന്തമുഖത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുകയും ചെയ്തു.

കൃഷിയിടത്തിനു മധ്യത്തിലായി സ്ഥിതിചെയ്യുന്ന വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസിനെ നാട്ടുകാര്‍ സഹായിച്ചു. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഭിഷേക് (20), ആഹാദ് (05), റായിസ് (40), വിനോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തു നിന്ന് ഏതാനും സിലിണ്ടറും ഡ്രമ്മുകളും കണ്ടെത്തിയതായും സ്‌ഫോടനത്തിനു പിന്നിലുള്ള കാരണം കണ്ടെത്താന്‍ എല്ലാ വശങ്ങളിലും അന്വേഷണം നടത്തുമെന്നും കലക്ടര്‍ ചന്ദ്രപ്രസാദ് സിങ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *