കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. രാമനവമി ഘോഷയാത്ര പ്രദേശം പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പോലീസ് വാനും കാറും അടക്കം കത്തിച്ചു. കേന്ദ്ര നയങ്ങള്‍ക്കെതിരേ കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണിത്. കലാപകാരികളെ രാജ്യത്തിന്റെ ശത്രുവെന്ന് മമത വിശേഷിപ്പിച്ചു.