കോഴിക്കോട്: ഡി- അഡിക്ഷൻ സെന്ററിൽ പ്രത്യേക വാർഡിന്റെ ഉദ്ഘാടനം 30ന്

കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിമുക്തി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്ഷൻ സെന്ററിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് ഒരുങ്ങുന്നു. വാർഡിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാർച്ച് 30ന് വൈകുന്നേരം 4 മണിക്ക് നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
  
ഡി -അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്കും കുട്ടികൾക്കും ലഹരിയിൽ നിന്നും മോചനം സാധ്യമാക്കുന്നതിന് പ്രത്യേക വാർഡ് ആരംഭിക്കുന്നത്. ഒ പി സേവനം, കൗൺസിലിംഗ്, മരുന്നുകൾ, മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങൾ എന്നിവ ജനറൽ ആശുപത്രിയിലെ ഡി അഡിക്ഷൻ സെന്ററിൽ ലഭ്യമാണ്. ലഹരിയിൽ നിന്നും മോചനം നേടുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക കരുതലും സെന്ററിൽ ലഭിക്കും.

Share
അഭിപ്രായം എഴുതാം