ശ്വാസകോശ അണുബാധ: പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റോം: പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണിത്. ഏതാനും ദിവസം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരും. ഈയടുത്ത ദിവസങ്ങളില്‍ 86കാരനായ മാര്‍പാപ്പക്ക് ശ്വസനപ്രയാസങ്ങളുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് ഇല്ല. ഗെമില്ലി ആശുപത്രിയിലാണ് പോപ്പിനെ പ്രവേശിപ്പിച്ചത്. ഈസ്റ്റര്‍ അടുത്തുവരുന്നതിനാല്‍ ഈ വര്‍ഷത്തെ തിരക്കേറിയ സമയമാണ് മാര്‍പ്പാപ്പക്കുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →