പലപ്പോഴും കട്ടിലിനടിയില്‍ ഒളിച്ചിരുന്നു: പിതാവിന്റെ പീഡനം വെളിപ്പെടുത്തി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. നാലാം ക്ലാസില്‍ പഠിക്കുന്നത് വരെ പിതാവിനൊപ്പമാണു താമസിച്ചിരുന്നത്. ഇതു പലതവണ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം മര്‍ദിക്കുമായിരുന്നു. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ പേടിച്ചിരുന്നു- അവര്‍ പറഞ്ഞു. പലപ്പോഴും കട്ടിലിനടിയില്‍ ഒളിച്ചിരുന്നു. തലമുടിയില്‍ പിടിച്ച് ചുമരില്‍ തല ഇടിക്കുമായിരുന്നു. തലപൊട്ടി രക്തം വന്നിട്ടുണ്ട്. ഒരു വ്യക്തി ഒരുപാട് ക്രൂരതകള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരുടെ വേദന അവര്‍ മനസിലാക്കുകയുള്ളൂ. – അവര്‍ പറഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പ് നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു സുന്ദറും പിതാവിനെതിരേ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എട്ടാം വയസില്‍ പിതാവ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അത് ഏറ്റവും കഠിനമായ കാര്യമെന്നും ഖുശ്ബു സുന്ദര്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →