ലണ്ടന്‍: ബ്രീട്ടീഷ് രാജകുടുംബവുമായി ഇടഞ്ഞ ഹാരി രാജകുമാരന് ഇനി ബ്രിട്ടനില്‍ വീടില്ല. എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് അനുവദിച്ച ഫ്രോഗ്മോര്‍ കോട്ടേജ് ആന്‍ഡ്രൂ രാജകുമാരനു നല്‍കാന്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് തീരുമാനിച്ചു. ഭാര്യ മേഗനൊപ്പം യു.എസിലാണു ഹാരിയിപ്പോള്‍ കഴിയുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഹാരിക്ക് വസതി ഒഴിയേണ്ടിവരും. അദ്ദേഹം യു.എസിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കുമെന്നാണു സൂചന. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണച്ചടങ്ങിലും ഹാരിക്ക് ക്ഷണം ലഭിച്ചേക്കില്ല.
പിതാവ് ചാള്‍സുമായും കിരീടാവകാശിയായ വില്യം രാജകുമാരനുമായും വര്‍ഷങ്ങളായി അകല്‍ച്ചയിലാണു ഹാരി. അദ്ദേഹത്തിന്റെ ആത്മകഥ – സ്പെയറോടെയാണു അകല്‍ച്ച പൂര്‍ണമായത്. രാജകുടുംബത്തിനു ”പുറത്തായതിന്” പിന്നാലെ ഭാവി പദ്ധതികളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് സ്വാതന്ത്ര്യം, സന്തോഷം, സ്നേഹം, വ്യക്തത എന്നിവയോടെ ജീവിക്കണമെന്നാണ്.



