പറവൂര്‍: നോര്‍ത്ത് പറവൂര്‍ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി. സരോജിനി (92), സരോജിനിയുടെ മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സരോജിനിയുടെ മകന്‍ സതീശന്‍ നാല് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. സതീശന്റെ ഭാര്യയാണ് അംബിക. സതീശന്റെ മകന്‍ സബിന്‍ മരിച്ചിട്ട് അഞ്ച് വര്‍ഷവുമായി. സരോജിനിയെ മുറിയില്‍ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അംബികയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വടക്കേകര പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.