റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്, കാസര്‍ഗോഡ് സെമി ഫൈനലില്‍

February 23, 2023 - 9:58 am

തിരുവല്ല: 24-ാമത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും കാസര്‍ഗോഡും സെമിയില്‍. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ കോട്ടയത്തെയാണു കോഴിക്കോട് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്കാണ് കോഴിക്കോടിന്റെ ജയം. ഇന്നലെ നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ ആതിഥേയരായ പത്തനംതിട്ടയുടെ പോരാട്ടവീര്യം മറികടന്നാണ് കാസര്‍ഗോഡ് അവസാന നാലിലേക്കു യോഗ്യത നേടിയത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കാസര്‍ഗോഡിന്റെ ജയം. ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ പാലക്കാടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരേ അഞ്ചു ഗോളിനായിരുന്നു ജയം. രണ്ടാം മത്സരത്തില്‍, കണ്ണൂര്‍ 4-1 ന് കൊല്ലത്തെ പരാജയപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *