അരിക്കൊമ്പനെ തളയ്ക്കാന്‍ അനുമതി

തിരുവനന്തപുരം: ഇടുക്കി മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടുന്നതിന് ഉത്തരവായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുക, വാഹനത്തില്‍ കയറ്റി നീക്കം ചെയ്യാന്‍ സാധിക്കാത്ത പക്ഷം ജി.എസ്.എം. റേഡിയോ കോളറിങ് നടത്തി നിരീക്ഷിക്കുന്നതിനോ കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നല്‍കിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കണം. കൂട്ടിലടയ്‌ക്കേണ്ട സാഹചര്യത്തില്‍ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കണം.

ജനുവരി 31-ന് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ഇടക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെതുടര്‍നടപടിയുടെ ഭാഗമായാണ് ഉത്തരവ്. ഏഴു വര്‍ഷത്തിനിടെ ദേവികുളം റെയ്ഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേരാണു മരിച്ചത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 24 വീടുകളും നാലു വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →