റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദിയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം

February 17, 2023 - 12:28 pm

സൗദി : ഗൂഗിൾ ക്രോമിൽ ഹാക്കർമാർ നുഴഞ്ഞുകയറുന്നതിനെതിരെ സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻസിഎ) മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റ് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിൾ ക്രോമാണ്. ഉപഭോക്താക്കളുടെ കമ്പ്യൂട്ടറിൽ ഹാക്കർമാർ അനധികൃതമായി കടന്ന് സോഫ്ട്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഇതു പ്രവർത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരുന്നു..

ഇതിന്റെ പശ്ചാത്തലത്തിലാണ് എൻസിഎ സൗദിയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയത്. ഗൂഗിൾ ക്രോമിന്റെ പുതിയ വെർഷൻ ഇൻസ്റ്റാൾ ചെയ്ത് സുരക്ഷാ ഭീഷണി ചെറുക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *