സൈബി ജോസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്നു പറഞ്ഞു കോഴ വാങ്ങിയെന്ന കേസില്‍ സൈബി ജോസ് കിടങ്ങൂരിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു.

കോഴ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൊഴികളുടെ ആധികാരികത ഉറപ്പിക്കാന്‍ കോള്‍ റെക്കോര്‍ഡ്‌സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →