മുംബൈ: ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷന്‍ ദമാനി മുംബൈയിലെ 28 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമാക്കി. ഇതിനായി 1,238 കോടി രൂപയാണ് അദ്ദേഹവും കുടുംബവും ചെലവഴിച്ചത്. ഇതു രാജ്യത്തെ ഏറ്റവും മൂല്യമേറിയ വസ്തു ഇടപാടാണെന്നു മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ വേര്‍ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്‌സ്റ്റി വെസ്റ്റിലെ ടവര്‍ ബിയിലുള്ള അപ്പാര്‍ട്ടുമെന്റുകളാണ് അദ്ദേഹം വാങ്ങിയത്. വികാസ് ഒബ്‌റോയും സുധാകര്‍ ഷെട്ടിയുമാണ് വില്‍പ്പനക്കാര്‍. 1,82,084 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പാര്‍പ്പിട സമുച്ചയം. 101 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. മുംബൈയിലെതന്നെ വന്‍കിടക്കാര്‍ താമസിക്കുന്ന മലബാര്‍ ഹില്‍സില്‍ 1001 കോടി രൂപ മുടക്കി 2021ല്‍ രാധാകൃഷന്‍ ദമാനിയും സഹോദരന്‍ ഗോപീകിഷന്‍ ദമാനിയും ആഡംഭര വസതി സ്വന്തമാക്കിയിരുന്നു.