എച്ച്.ടു.ഒ ഫ്ളാറ്റ് ലേലം മാറ്റി

മരട് വില്ലേജിൽ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്. ടു. ഒ പാർപ്പിട സമുച്ചയത്തിന്റെ  നിർമാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് ആന്‍റ് ഡെവലപ്പേഴ്‌സ് ഉടമയുടെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്തുക്കളുടെ ലേലം ക്വട്ടേഷനുകൾ ലഭിക്കാത്തതിനാൽ മാറ്റി. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (ആർ ആർ) ബി. അനിൽ കുമാർ അറിയിച്ചു.

കണയന്നൂർ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക്‌ നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്തുക്കളാണ് ഫെബ്രുവരി നാലിന്  ലേലം ചെയ്യാനിരുന്നത്.

Share
അഭിപ്രായം എഴുതാം