നഡ്ഡ തുടരും

ന്യൂഡല്‍ഹി: ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2024 വരെ ദീര്‍ഘിപ്പിച്ചു. ഇവിടെ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ”രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അപേക്ഷിച്ച് ഏറ്റവും ജനാധിപത്യപരമായി നീങ്ങുന്നത് ബി.ജെ.പിയാണ്. ബൂത്ത് തലം മുതല്‍ അധ്യക്ഷസ്ഥാനം വരെ പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് നടത്തുന്നത്”- അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →