ചുള്ളിയോട്: കെ.എസ്.ആര്‍.ടി.സി. യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാറുടെ മകന്‍ അസ്ലമിന്റെ കൈയാണ് അറ്റുപോയത്. ചൊവ്വാഴ്ച (17.01.2023) രാവിലെയാണ് സംഭവം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ബസില്‍ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അസ്ലമിന്റെ കൈ അറ്റുപോവുകയായിന്നു. ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ചാണ് അപകടം നടന്നത്.
വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു
