ഹരിശ്രീ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ത്രുദമാന്‍. ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു.
മുഖ്യധാരാ സമൂഹത്തില്‍ നിന്നും അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യരിലൂടെ വര്‍ത്തമാന കാലത്തിന്റെ നേര്‍ച്ചിത്രം വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ അനുമോള്‍, കെ യു മനോജ്, ബാബു അന്നൂര്‍ ഭാനുമതി, രഞ്ജി കാങ്കോല്‍, സി കെ സുനില്‍, കോക്കാട്ട് നാരായണന്‍, അരുണ്‍ കുമാര്‍, രവി പട്ടേന രാജേഷ് അഴീക്കോടന്‍, പി സി ഗോപാലന്‍, ദീപ്തി ബി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ക്യാമറ : ജലീല്‍ ബാദുഷ.ചമയം: പട്ടണം റഷീദ്,കലാസംവിധാനം : രാജേഷ് കല്‍പത്തൂര്‍.എഡിറ്റിംഗ് : അജയ് കുയിലൂര്‍ , റിഞ്ചു ആര്‍ വി, സംഗീതം : ശ്രീവത്സന്‍ ജെ മേനോന്‍ . പശ്ചാത്തല സംഗീതം : നന്ദു കര്‍ത്താ ഗാനരചന : വൈശാഖ് സുഗുണന്‍. സിനിമാ വീടിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

