സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ

ജനുവരി 1617 തീയതികളിൽ

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം 16ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളുടെ  പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യാതിഥിയാകും.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള പദ്ധതികളുടെ മേൽനോട്ടം അതാത് സംസ്ഥാന ഭക്ഷ്യ കമ്മീഷനുകൾക്കാണ്. ഇതിനാൽ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യകമ്മീഷനുകളെ ഉൾപ്പെടുത്തിയാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →