കമന്റ് അടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു: വിദേശികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

മുംബൈ: ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ടു വിദേശികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ജനുവരി അഞ്ചിന് ഗോവ -മുംബൈ ഗോ ഫസ്റ്റ് വിമാനത്തിലായിരുന്നു സംഭവം.ടേക്ക് ഓഫിനു മുന്നോടിയായി ഗോവ വിമാനത്താവളത്തില്‍വച്ചു തന്നെ ഇരുവരെയും വിമാനത്തില്‍ നിന്ന് ഇറക്കിയിരുന്നു.സുരക്ഷാ ബ്രീഫിങ്ങിനിടെ ഇവരില്‍ ഒരാള്‍ ക്യാബിന്‍ ക്രൂ അംഗത്തോട് തനിക്കരികെ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. എയര്‍ഹോസ്റ്റസിനെ കമന്റ് അടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇവരുടെ പെരുമാറ്റത്തെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും എതിര്‍ത്തു. വിവരം പൈലറ്റിനെ അറിയിച്ച് വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ഇവരെ സി.ഐ.എസ്.എഫിന്‌ കൈമാറി. പരാതി ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി ഡി.ജി.സി.എയേയും അറിയിച്ചിട്ടുണ്ട്. മോശം പെരുമാറ്റമുണ്ടായാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച കഴിഞ്ഞ ദിവസം ഡി.ജി.സി.എ വിമാനക്കമ്പനികള്‍ക്ക് മര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷമുള്ള ആദ്യ കേസാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →