പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയിൽ വഴിയാത്രക്കാരെ ആന ആക്രമിച്ചു. ആർക്കും പരിക്കുകളില്ല. നിലവിൽ വനപാലകരെത്തി ആനയെ തുരത്തി കാട്ടിലേക്ക് കയറ്റിയിട്ടുണ്ട്. 2023 ജനുവരി 7 ശനിയാഴ്ച രാവിലെയാണ് സംഭവം.
തമിഴ്നാടിന്റെ ഭാഗമായുള്ള പ്രദേശമാണ് ആനക്കട്ടി. അട്ടപ്പാടിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള പ്രധാന പാതയിലാണ് ഒറ്റയാൻ അക്രമണം നടത്തിയത്. മൊബൈലിൽ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെയും ആന ആക്രമിച്ചു. പ്രദേശത്ത് ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു എന്ന പരാതിയും പ്രദേശവാസികൾക്കുണ്ട്

