ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ച സംഭവം: മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല മാളികപ്പുറം വെടിപ്പുരയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശിച്ചു. സന്നിധാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചു.

”അപകടത്തില്‍ പരുക്കേറ്റവരെ ഉടനെ പ്രഥമ ശുശ്രൂഷ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്കു മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോട്ടയം, പത്തനംതിട്ട കലക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷം മതിയായ നടപടികള്‍ സ്വീകരിക്കും”- മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →