പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ ജ്ഞാനോദയ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്‌തി വികസന പദ്ധതിയിൽ 16 ലക്ഷം രൂപയാണ് അങ്കണവാടി കെട്ടിട നിർമ്മാണത്തിന് വിനിയോഗിക്കുന്നത്.
നിലവിൽ അങ്കണവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അങ്കണവാടിക്കായി വാങ്ങിയ നാലു സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുക.

